ഹോർമൂസ് കടലിടുക്കിൽ റഷ്യൻ സേനയ്ക്കൊപ്പം  ചൈനീസ് സേനയും.. ഇറാനുമായി കൈകോർത്ത് സംയുക്ത നാവികാഭ്യാസവുമായി ഇരു സേനകളും ; ഇറാനെതിരായ അമേരിക്കൻ നീക്കങ്ങൾക്ക് തടയിടുക ലക്ഷ്യമോ ?

മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അയക്കുന്ന യു എസ് എസ് ജെറാൾഡ് ഫോർഡ് ഈ ആഴ്ച്ച അവസാനമോ അടുത്ത ആഴ്ച്ച ആദ്യമോ എത്തുമെന്നാണ് വിവരം.

New Update
russia-china

ടെഹ്റാൻ: അമേരിക്കൻ ആക്രമണ ഭീഷണിക്കിടെയാണ്  ഇറാന് ഒപ്പം സംയുക്ത നാവികാഭ്യാസത്തിൽ റഷ്യയും ചൈനയും അണി നിരന്നത് ഇറാൻ - റഷ്യ - ചൈന സംയുക്ത നാവികാഭ്യാസം അമേരിക്കയ്ക്ക് മുന്നറിയിപ്പായി മാറി. 

Advertisment

iran372025

ഇറാനെതിരെ ആക്രമണത്തിന് അമേരിക്കൻ - ഇസ്രയേൽ സേനകൾ പൂർണ്ണ സജ്ജമെന്ന റിപ്പോർട്ടുകൾക്കിടയിലായിരുന്നു ഇറാൻ - റഷ്യ - ചൈന സംയുക്ത നാവികാഭ്യാസം. 

മാരിടൈം സെക്യുരിറ്റി ബെൽറ്റ് എന്ന പേരിലുള്ള സംയുക്താഭ്യാസമാണ് റഷ്യയും ചൈനയും ഇറാനും ചേടന്ന് ഹോർമൂസ് കടലിടുക്കിൽ നടത്തുന്നത്. 

സൈനികാഭ്യാസം മാത്രമല്ല  ഇറാനെതിരായ യുദ്ധമുണ്ടായാൽ അത് തീക്കളിയാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

 Lavrov Backs Indias UNSC Bid

മേഖലയിൽ ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പ്രത്യാഘാതം നല്ലതാകില്ലെന്നും വിദേശകാര്യമന്ത്രി സെർജി ലെവറവ് വ്യക്തമാക്കി.

റഷ്യയും ഇറാനും ചേർന്നുള്ള സംയുക്ത നാവികാഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ തീരത്തുമായാണ് നടക്കുന്നത്. 

മാരിടൈം സെക്യുരിറ്റി ബെൽറ്റ് എന്ന പേരിലുള്ള സംയുക്താഭ്യാസമാണ് റഷ്യയും ചൈനയും ഇറാനും ചേർന്ന് ഹോർമൂസ് കടലിടുക്കിൽ നടത്തുന്നത്. 

ഇറാന്റെ നാവികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലൂടെ പറക്കുന്ന വൈമാനികർക്ക് നേരത്തെ ഇറാൻ ജാഗ്രതാ നിർദേശം നൽകിയിരുന്നു.   

iran

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ആണവോർജ്ജ മേധാവിയെ കണ്ട ഇറാൻ സംഘത്തിനൊപ്പവും റഷ്യ, ചൈന പ്രതിനിധികൾ ഉണ്ടായിരുന്നു. 

അതേസമയം മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അയക്കുന്ന യു എസ് എസ് ജെറാൾഡ് ഫോർഡ് ഈ ആഴ്ച്ച അവസാനമോ അടുത്ത ആഴ്ച്ച ആദ്യമോ എത്തുമെന്നാണ് വിവരം. ഇറാന്റെ തിരിച്ചടി ഉണ്ടായാൽ ചെറുക്കാൻ ഇസ്രയേൽ തീരത്താണ് പടക്കപ്പൽ നിലയുറപ്പിക്കുക. ഏത് സാഹചര്യം നേരിടാനും  സജ്ജമെന്നാണ് അമേരിക്കൻ - ഇസ്രയേൽ സൈനിക വൃത്തങ്ങളിൽ നിന്നുള്ള  റിപ്പോർട്ടുകൾ.

Advertisment