റഷ്യയിലെ കസാനില്‍ ഉയരം കൂടിയ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍. താമസക്കാരെ ഒഴിപ്പിച്ചു

ആക്രമണത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങളില്‍ ഡ്രോണ്‍ ഇടിച്ചതായും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

New Update
drone

മോസ്‌കോ: റഷ്യയിലെ കസാനില്‍ ഉയരം കൂടിയ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. കസാനില്‍ എട്ട് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. 

Advertisment

ആക്രമണത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങളില്‍ ഡ്രോണ്‍ ഇടിച്ചതായും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.


 ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഉക്രയ്ന്‍ ആണെന്ന് റഷ്യ ആരോപിച്ചു.


 കസാനിലെ ആക്രമണത്തെ തുര്‍ന്ന് അടിയന്തരനടപടികള്‍ ആരംഭിച്ചതായും ബാധിത കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

ആക്രമണത്തിന് പിന്നാലെ കസാന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു.

 ഇഷെവ്‌സ്‌ക് വിമാനത്താവളത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് വിവരം.

 മോസ്‌കോയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ കിഴക്കായാണ് കസാന്‍ സ്ഥിതി ചെയ്യുന്നത്.


 കസാനിലെ ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഡ്രോണ്‍ വെടിവച്ചിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


കസാനില്‍ നടന്ന ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാത്രി ഉക്രയ്‌നിലെ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കസാനിലെ ഡ്രോണ്‍ ആക്രമണം. 


കീവിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.


Advertisment