റഷ്യക്ക് സ്‌കിൽഡ് ടെക്‌നീഷ്യൻസിനെ ധാരാളമായി ആവശ്യമുണ്ട്. 31 ലക്ഷം ജോലിക്കാരുടെ കുറവാണ് റഷ്യയിൽ അനുഭവപ്പെടുന്നത്. 2030 നുള്ളിൽ ഇത്രത്തോളം ആളുകളെ റഷ്യക്ക് ആവശ്യമുണ്ട്.
ഉരൽ മലനിരകൾക്കിടയിലുള്ള ലോകത്തെ തന്നെ ഏറ്റവും വിശാലമായ മൈനിംഗ് ആൻഡ് ഹെവി ഇൻഡ സ്ട്രികളുടെ സ്ഥലത്ത് ഇപ്പോൾ ആവശ്യത്തിനുള്ള ജോലിക്കാരില്ല. Uralmash, T 90 മുതലായ യുദ്ധടാങ്ക റുകളുൾപ്പടെയുള്ള ഹെവി യൂണിറ്റുകൾ അധികമായുള്ള സ്ഥലമാണ് ഇത്.
യുക്രെയ്ൻ യുദ്ധം റഷ്യയുടെ കായികശേഷയെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. യുവാക്കളും ടെക്‌നീ ഷ്യന്മാരും എന്തിനേറെ എഞ്ചിനീയർമാർ വരെ യുദ്ധമുഖത്താണ്. യുദ്ധത്തിന്റെ വിവിധമേ ഖലകളിൽ ധാരാളം ജനങ്ങൾ വ്യാപ്രുതരാണ്. എത്രത്തോളം ആളുകൾ കൊല്ലപ്പെട്ടു എന്നതിനും കൃത്യമായ കണക്കില്ല.
ഇന്ന് റഷ്യക്ക് വലിയ കായികശേഷയെ നഷ്ടപ്പെട്ടിരിക്കുന്നു എന്നതി നൊരു തർക്കവുമില്ല. ജോലിക്കായി ആളു കളെ ലഭിക്കുന്നില്ല. അതി നുള്ള പ്രധാനകാരണം പഴയ സോവിയറ്റ് യൂണിയനിൽ നിന്നും പിരി ഞ്ഞുപോയ രാജ്യങ്ങ ളിൽ നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യുന്നത് റഷ്യ പൂർണ്ണമായും നിർത്തലാക്കിയതാണ്.
2024 ൽ മോസ്കോയിലെ ക്രോക്കസ് സിറ്റിയിലെ ചർച്ചിലും മറ്റുമു ണ്ടായ തീവ്രവാദി ആക്രമണത്തെ ത്തുടർന്ന് പഴയ സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യുന്നതൊഴിവാക്കാനുള്ള നിയമം റഷ്യൻ പാർലമെന്റ് പാസ്സാക്കിയതോടെയാണ് വൻതോതിൽ ജോലിക്കാരുടെ കുറവ് രാജ്യത്തുണ്ടായത്.
റഷ്യയിൽ തീവ്രവാദം വ്യാപിച്ചത് പഴയ സോവിയറ്റ് ഗണരാജ്യങ്ങളിൽ നിന്നുള്ളവർ വ്യാപകമായി ജോലിക്കു വേണ്ടി റഷ്യയിൽ കുടിയേറി യതുമൂലമാണെന്ന അമർഷം ജനങ്ങൾക്കിടയിൽ വരെ ശക്തമായി വ്യാപിച്ചതുമൂലമാണ് ആ രാജ്യക്കാരെ മുഴുവൻ അപ്പാടെ റഷ്യ ഒഴിവാക്കിയത്.
ശ്രീലങ്ക, ഉത്തര കൊറിയ എന്നിവിടങ്ങളിൽനിന്നും ആളുകളെ റിക്രൂട്ട് ചെയ്യാൻ റഷ്യ പദ്ധതിയിട്ടെങ്കിലും പലതരം സാങ്കേതിക പ്രശ്നങ്ങൾ മൂലം അത് നടന്നില്ല. ഒന്ന് ശ്രീലങ്കയിൽ അത്രത്തോളം സ്‌കിൽഡ് ജോലിക്കാർ ലഭ്യമല്ല. ഉത്തര കൊറിയയിലും ഇതുതന്നെയാണ് വിഷയം. രണ്ട് ഈ രണ്ടു രാജ്യക്കാർക്ക് ജോലി നൈപു ണ്യ വും മാനസികവും കായികവുമായ ക്ഷമതയും കുറവാണെന്ന റഷ്യയുടെ കണ്ടെത്തലുമാണ്. അക്കാര്യ ത്തിൽ റഷ്യൻ മാനദണ്ഡങ്ങളിൽ പൂർണ്ണമായും എത്തപ്പെട്ടത് ഇൻഡ്യാക്കാർ മാത്രമാണ്.
മികച്ച സാലറിയും ആനുകൂല്യങ്ങളും നൽകി ഇന്ത്യൻ ഉദ്യോഗാർത്ഥികളെ ആകർഷിക്കാനുള്ള പദ്ധതി റഷ്യയുടെ യുറാൽ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ശ്രീ ആന്ദ്രോയ് ബെസേദിൻ റഷ്യൻ ബിസിനസ്സ് വാർത്ത ഏജൻസി റാസ് ബിസ്സിനസ്സ് കോൺസൾട്ടീവ് (RBC ) നു നൽകിയ അഭിമുഖ ത്തിലാണ് ഇക്കാര്യ ങ്ങളെല്ലാം വ്യക്തമാക്കിയത്.
ഇക്കൊല്ലം (2025) അവസാനത്തോടെ 10 ലക്ഷം ഇന്ത്യക്കാർ റഷ്യയിൽ ജോലിക്കായി എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി പുതി യൊരു വിശാലമായ വാണിജ്യ നയതന്ത്ര കാര്യാലയം Sverdlovsk തല സ്ഥാനമായ Yekaterinburg ൽ ആരംഭിക്കുകയാണെന്നും ശ്രീ ആന്ദ്രോയ് ബെസേദിൻ പറഞ്ഞു.
ഗൾഫ് മേഖലകൾക്കൊപ്പം റഷ്യയിൽ ജോലിക്കായി പുതൊയൊരു വാതായനം കൂടി തുറന്നു ലഭിക്കുന്നത് ജന്മനാട്ടിൽ ജോലി ലഭിക്കാ ത്തതുമൂലം ഏതു നാട്ടിലേക്കും ചേക്കേറാനും ജോലിചെയ്യാനും മടിയില്ലാത്ത നമ്മൾ മലയാളികൾക്കും വലിയ അവസരമാണ് ലഭി ക്കാൻ പോകുന്നത്.