New Update
/sathyam/media/media_files/UFKkpbDnjT1zzmR340XU.jpg)
മോസ്‌കോ : കൊല്ലപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ റഷ്യൻ കോടതി ഉത്തരവിട്ടു.
Advertisment
മോസ്‌കോയിലെ ബാസ്‌മാനി ജില്ല കോടതിയാണ് തീവ്രവാദ ഗ്രൂപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിദേശത്ത് താമസിക്കുന്ന യൂലിയ നവൽനയയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ കടുത്ത രാഷ്‌ട്രീയ ശത്രുവായിരുന്നു അലക്‌സി നവാൽനി. തീവ്രവാദ ആരോപണങ്ങളിൽ 19 വർഷത്തെ തടവ് അനുഭവിക്കുന്നതിനിടെ വിഷബാധയേറ്റ് ഫെബ്രുവരിയിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
നവാല്‍നിയുടെ മരണത്തിലും പങ്കില്ലെന്ന് റഷ്യൻ ഉദ്യോഗസ്ഥർ ശക്തമായി വാദിച്ചിരുന്നു. അതേസമയം നവാൽനയയ്‌ക്കെതിരായ കുറ്റങ്ങൾ റഷ്യൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല എന്ന് അവരുടെ അനുയായി കിര യാർമിഷ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.