റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന ആവശ്യവുമായി  സ്ലൊവാക്യ

റഷ്യയും യുക്രെയ്നും തമ്മില്‍ ഏത് തരത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ സ്ലൊവാക്യ തയ്യാറാണെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ പ്രഖ്യാപിച്ചു. 

New Update
Robert Fico.

സ്ലൊവാക്യ: മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ സ്ലൊവാക്യ. 

Advertisment

റഷ്യയും യുക്രെയ്നും തമ്മില്‍ ഏത് തരത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ സ്ലൊവാക്യ തയ്യാറാണെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ പ്രഖ്യാപിച്ചു. 



അടുത്തിടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ഫിക്കോ ഈ ആശയം സ്വകാര്യമായി അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 


2023ല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍, സ്ലൊവാക്യ സംഘര്‍ഷത്തോടുള്ള യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയുടെയും സമീപനത്തെ വിമര്‍ശിക്കുകയും വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ക്കും വേണ്ടി വാദിക്കുകയും ചെയ്തിരുന്നു.


റഷ്യന്‍ പ്രകൃതിവാതക ഗതാഗതം നിര്‍ത്തിവച്ച് സ്ലൊവാക്യ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ബില്യണ്‍ കണക്കിന് നാശനഷ്ടങ്ങളാണ് യുക്രെയ്ന്‍ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 


എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങള്‍ ഇതിനെ അത്ര കാര്യമായി എടുത്തിട്ടില്ലെന്ന് റോബര്‍ട്ട് ഫിക്കോ പറയുന്നു.

Advertisment