/sathyam/media/media_files/ABoeMZvl5PsKSOhXJsOq.jpg)
റഷ്യ: യുക്രയ്നുമായുള്ള പോരാട്ടത്തില്‍ റഷ്യ വിജയിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍.
സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സുപ്രീം യുറേഷ്യന്‍ ഇക്കണോമിക് കൗണ്‍സിലിന്റെ (എസ്ഇഇസി) യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പുടിന്റെ പ്രസ്താവന.
2025 ല്‍ റഷ്യന്‍ വിജയത്തോടെ യുക്രയ്ന്‍ സംഘര്‍ഷം അവസാനിക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, ദൈവം നമ്മോടൊപ്പമുണ്ട് എന്നാണ് പുടിന്‍ മറുപടി നല്‍കിയത്.
യുക്രയ്‌നിന്റെ നാറ്റോ അംഗത്വം
യുക്രയ്‌നിന്റെ നാറ്റോ അംഗത്വം വൈകുന്നതിന് പകരമായി നിലവില്‍ യുക്രയ്ന്‍ സംഘര്‍ഷം മരവിപ്പിക്കാന്‍ ' അമേരിക്ക നിര്‍ദ്ദേശിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു.
2021-ല്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനാണ് ഈ നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചതെന്ന് പുടിന്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു കരാര്‍ റഷ്യയ്ക്ക് അസ്വീകാര്യമാണെന്ന് അമേരിക്കയെ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us