റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ജൂണിനകം സമാധാന കരാർ ലക്ഷ്യമിട്ട് അമേരിക്ക; ചർച്ചകൾ മിയാമിയിൽ, റഷ്യ അതിശൈത്യത്തെ ആയുധമാക്കുകയാണെന്നും പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങൾ വേണമെന്നും സെലൻസ്കി

New Update
2789596-putin

കീവ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന കരാറിനായി നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ജൂൺ മാസത്തിനുള്ളിൽ കരാറിലെത്താൻ യു.എസ് ലക്ഷ്യമിടുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി വെളിപ്പെടുത്തി. 

Advertisment

ഇതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയിലെ മിയാമിയിൽ വെച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. ഡോൺബാസ് മേഖലയുടെ നിയന്ത്രണം വേണമെന്ന് റഷ്യ ആവശ്യപ്പെടുമ്പോൾ, ഭൂമി വിട്ടുനൽകില്ലെന്ന നിലപാടിൽ യുക്രൈൻ ഉറച്ചുനിൽക്കുന്നത് ചർച്ചകളിൽ വലിയ വെല്ലുവിളിയാണ്.

സമാധാന നീക്കങ്ങൾക്കിടെയും യുക്രൈനിലെ ഊർജ്ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ കടുത്ത ആക്രമണം തുടർന്നു. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ് ഉൾപ്പെടെയുള്ള മേഖലകളിൽ വൈദ്യുതി വിതരണം തകർന്നു. 

അതിശൈത്യത്തിനിടെ ലിവിവിൽ ആറ് ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ പ്രതിസന്ധിയിലായി. റഷ്യ അതിശൈത്യത്തെ ആയുധമാക്കുകയാണെന്നും പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങൾ വേണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.

Advertisment