ഡല്‍ഹി: 50 പേരുമായി യാത്ര ചെയ്ത റഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഈ വിമാനം ഒരു എഎന്‍24 യാത്രാ വിമാനമാണ്.
വിമാനത്തില്‍ ഏകദേശം 50 പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് റഷ്യയുടെ ഫാര്‍ ഈസ്റ്റേണ്‍ മേഖലയില്‍ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
അംഗാര എയര്‍ലൈന്‍സിന് കീഴിലുള്ള വിമാനം ചൈനയുടെ അതിര്‍ത്തിയിലുള്ള അമുര്‍ മേഖലയിലെ ടിന്‍ഡ നഗരത്തിലേക്ക് പോകുകയായിരുന്നു, ലക്ഷ്യസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയായിരിക്കെയാണ് ബന്ധം നഷ്ടപ്പെട്ടതെന്ന് കരുതപ്പെടുന്നു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് വിമാനത്തില്‍ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു. 'വിമാനം തിരയാന്‍ ആവശ്യമായ എല്ലാ സേനകളെയും വിന്യസിച്ചിട്ടുണ്ട്,' അദ്ദേഹം ടെലിഗ്രാമില്‍ എഴുതി.