/sathyam/media/media_files/MVT4rJcirXPxx3iVJo2i.jpg)
മോസ്കോ: റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണ് 15 മരണം. മോസ്കോയുടെ വടക്കുകിഴക്കൻ ഇവാനോവോ മേഖലയിലാണ് സംഭവം നടന്നത്. പടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഇല്യൂഷിൻ ഇൽ -76 വിമാനം തകര്‍ന്നുവീണത്.
A Russian military transport plane has caught on fire and crashed in the Ivanovo region northeast of Moscow, media reported Tuesday.
— The Moscow Times (@MoscowTimes) March 12, 2024
Read more here: https://t.co/E8iUbp9tV5pic.twitter.com/U0L38rGXaA
ടേക്ക് ഓഫിനിടെ എഞ്ചിൻ തീപിടിച്ചതാണ് അപകടത്തിന് കാരണം. എട്ട് ജീവനക്കാരും ഏഴ് യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. എല്ലാവരും മരിച്ചതായി റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മോസ്‌കോ ടൈംസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറക്കുന്നതിനിടെ വിമാനത്തില്‍ തീപിടിച്ച ദൃശ്യങ്ങള്‍ വ്യക്തമായി കാണാം.
BREAKING: Large Russian military plane crashes near Ivanovo, northeast of Moscow pic.twitter.com/di4pnpJxKh
— BNO News (@BNONews) March 12, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us