ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുവന്ന റഷ്യൻ കപ്പൽ ബാൾട്ടിക്കിൽ യാത്ര അവസാനിപ്പിച്ചു

New Update
Hhh

ഇന്ത്യയിലേക്ക് എണ്ണയുമായി വന്ന റഷ്യൻ ടാങ്കർ ബാൾട്ടിക് കടലിൽ നിന്നു മടങ്ങിയെന്നു റിപ്പോർട്ട്. യുഎസ് ഉപരോധത്തെ തുടർന്നാണിത്.

Advertisment

റഷ്യ എണ്ണപ്പണം കൊണ്ടു യുക്രയ്നിൽ യുദ്ധം തുടരുന്നു എന്നാരോപിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോനെഫ്റ്, ലുക്കോയിൽ എന്നീ എണ്ണ കമ്പനികൾക്കു ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഒക്ടോബർ 28നു ഇന്ത്യയിലേക്കുള്ള യാത്രയിൽ ഡെന്മാർക്കിനും ജർമനിക്കും ഇടയ്ക്കു വച്ചാണ് കപ്പൽ മടങ്ങുകയും വേഗത കുറച്ച ശേഷം നിൽക്കുകയും ചെയ്‌തത്.

ഫ്യൂരിയ എന്ന കപ്പൽ 730,000 ബാരൽ എണ്ണ റോസ്നഫ്റ്റിൽ നിന്നു ഗുജറാത്തിലെ സിക്ക തുറമുഖത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ബ്ലൂംബെർഗ് പറയുന്നത്. അവിടെയാണ് റിലയൻസിന്റെയും ഭാരതിന്റെയും റിഫൈനറികൾ.

യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഈ കപ്പലിനെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഉപരോധം വന്ന ശേഷം ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എന്ന കുറച്ചിട്ടുണ്ട്. അക്കാര്യം ട്രംപ് ചൂണ്ടിക്കാട്ടാറുമുണ്ട്. നവംബർ 21നകം റഷ്യൻ കമ്പനികളുമായുള്ള ഏർപ്പാടുകൾ തീർക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ് ഉപരോധം അനുസരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള റിലയൻസ് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വാങ്ങാനുള്ള ശ്രമം നടത്തുന്നുണ്ട്.

Advertisment