ബെർലിൻ: ഇടിമിന്നലേറ്റ് വിമാനത്തിനുണ്ടായ ഉലച്ചിലിൽ 9 യാത്രക്കാർക്കു പരിക്ക്.
അയർലൻഡിലെ റൈനെയർ എയർലൈൻസിന്റെ വിമാനം ജർമനിയിലെ ബെർലിനിൽനിന്ന് ഇറ്റലിയിലെ മിലാനിലേക്കു പറക്കുമ്പോഴായിരുന്നു സംഭവം.
ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ജർമനിയിലെ മെമ്മിങ്ങൻ വിമാനത്താവളത്തിലിറക്കേണ്ടിവന്നു.