ഡല്‍ഹി: ബ്രസല്‍സിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശന വേളയില്‍ പാകിസ്ഥാനെ നിശിതമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. പാകിസ്ഥാനെ 'ടെററിസ്ഥാന്‍' എന്ന് മുദ്രകുത്തിയ മന്ത്രി അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തോടും ആണവ ബ്ലാക്ക്മെയിലിനോടും ഒരു വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ, സുരക്ഷാ നയ ഉന്നത പ്രതിനിധി കാജ കല്ലാസുമായി സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കവേ, നിലവിലെ സാഹചര്യത്തെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി കാണരുതെന്നും, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പ്രതികരണമായി കാണണമെന്നും ജയ്ശങ്കര്‍ പറഞ്ഞു.
'ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല. ഇത് യഥാര്‍ത്ഥത്തില്‍ തീവ്രവാദ ഭീഷണിക്കും പ്രയോഗത്തിനുമുള്ള പ്രതികരണമാണ്. അതിനാല്‍, ഇതിനെ ഇന്ത്യ-പാകിസ്ഥാന്‍ എന്ന് കരുതരുത്, മറിച്ച് 'ഇന്ത്യ-ടെററിസ്ഥാന്‍' എന്ന് കരുതാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,' ജയശങ്കര്‍ പറഞ്ഞു.