ഡൽഹി: 2023ൽ സ്വീഡനിൽ ഖുർആൻ കത്തിക്കുകയും മുസ്ലീം രാജ്യങ്ങളിൽ നിന്ന് വിമർശനം നേരിടുകയും ചെയ്ത ഇറാഖി ക്രിസ്ത്യാനിയായ സൽവാൻ മോമിക വെടിയേറ്റ് മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
പ്രതിഷേധത്തിനിടെ ഖുർആൻ കത്തിച്ച സൽവാൻ മോമിക വംശീയ വിദ്വേഷം വളർത്തിയതിന് കുറ്റക്കാരനാണോ എന്ന് സ്റ്റോക്ക്‌ഹോം കോടതി വ്യാഴാഴ്ച വിധിക്കാനിരിക്കെയാണ് സംഭവം. പ്രതികളിലൊരാൾ മരിച്ചുവെന്ന് കോടതി പറഞ്ഞതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവച്ചു
2023-ൽ മോമിക ഖുർആൻ പരസ്യമായി അവഹേളിച്ചത് നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
ഈ സംഭവം മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുമായുള്ള സ്വീഡൻ്റെ ബന്ധത്തിൽ വിള്ളലുണ്ടാക്കുകയും സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ സർക്കാരിനെ നയിക്കുകയും ചെയ്തു.