കാലിഫോര്‍ണിയയിലെ സാന്‍ കാര്‍ലോസ് നഗരത്തിലെ മേയറായി ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാന്‍ മംദാനി നേടിയ ചരിത്ര വിജയം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു

New Update
pranitha

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ കാര്‍ലോസ് നഗരത്തിലെ മേയറായി ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. 

Advertisment


ഫിജിയില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത.

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാന്‍ മംദാനി നേടിയ ചരിത്ര വിജയം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വംശജയായ പ്രണിയ വെങ്കിടേഷിൻ്റെ വിജയം

സിറ്റി കൗണ്‍ലിവിന്റെ ഏകകണ്ഠമായ വോട്ടോടെ ഡിസംബര്‍ എട്ടിനാണ് പ്രണിത നഗരത്തിലെ മേയറായി ചുമതലയേറ്റത്. 

നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരില്‍ ഒരാള്‍ കൂടിയാണ് പ്രണിത.

മാതാപിതാക്കള്‍ ഇന്ത്യക്കാരാണെങ്കിലും പ്രണിതയുടെ ജന്മസ്ഥലം ഫിജിയിലാണ്. 

അവിടെ നിന്ന് നാലാമത്തെ വയസില്‍ അമേരിക്കയിലേക്ക് താമസം മാറിയ പ്രണിത കാലിഫോര്‍ണിയയിലാണ് വളര്‍ന്നത്. 

ബാച്ചിലര്‍ ബിരുദവും ശിശുവികസനത്തിലും ക്ലിനിക്കല്‍ സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Advertisment