Advertisment

'സാർക്കോ സൂയിസൈഡ് പോഡ്' ഉപയോ​ഗിച്ച് യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് സ്വിസ് പൊലീസ്

സാര്‍ക്കോ സൂയിസൈഡ് പോഡിലേക്ക് പ്രവേശിക്കുന്നതോടെ ക്യാബിനിലെ ഓക്‌സിജന്റെ അളവ് കുറച്ച് നൈട്രജന്‍ വാതകം നിറയ്ക്കും.

New Update
sarco pod

സൂറിച്ച്: ജര്‍മ്മനിയില്‍ ആത്മഹത്യാ ഉപകരണമായ സാര്‍ക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് 64കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാപ്രേരണ, ആത്മഹത്യയെ പിന്തുണയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Advertisment

ദ ലാസ്റ്റ് റിസോര്‍ട്ടിന്റെ സഹപ്രസിഡന്റ് ഫ്‌ലോറിയന്‍ വില്ലെറ്റ്, ഒരു ഡച്ച് പത്രപ്രവര്‍ത്തകന്‍, രണ്ട് സ്വിസ് പൗരന്മാര്‍ തുടങ്ങി നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

64കാരിയായ അമേരിക്കന്‍ പൗരയാണ് ആത്മഹത്യാ ഉപകരണമായ സാര്‍ക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്.

സാര്‍ക്കോ സൂയിസൈഡ് പോഡിലേക്ക് പ്രവേശിക്കുന്നതോടെ ക്യാബിനിലെ ഓക്‌സിജന്റെ അളവ് കുറച്ച് നൈട്രജന്‍ വാതകം നിറയ്ക്കും. 

ഇത്തരത്തില്‍ പതിയെ മയക്കത്തിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുന്നതുമാണ് സാര്‍ക്കോ പോഡിന്റെ രീതി. 

Advertisment