Advertisment

നഷ്ടമായത് ഇന്ത്യയുടെ കാവലാൾ; ഖസിം പ്രാവാസി സംഘം സീതാറാം യെച്ചൂരി അനുശോചനം നടത്തി

New Update
yechuri remembrance

ബുറൈദ: സിപിഐഎം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ അംഗംവും, അടിച്ചമർത്തപ്പെടുന്ന കർഷകന്റെയും വേട്ടയാടപ്പെടുന്നവരുടെയും   ശബ്ദമായി മാറിയ സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഖസിം പ്രാവാസി സംഘം അനുശോചനയോഗം സംഘടിപ്പിച്ചു. 

Advertisment

ബുറൈദ സെയിൻ ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച പരിപാടിയിൽ ഖസീം പ്രവാസി സംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ റഷീദ് മൊയ്ദീൻ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. 

ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി എന്ന് സനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 

പ്രവാസി സംഘം രക്ഷാധികാരി സമതി അംഗം  പർവേസ് തലശ്ശേരി, പ്രസിഡൻ്റ് നിഷാദ് പാലക്കാട്,
കെഎംസിസി പ്രതിനിധി അനീസ് ചുഴലി, ഒഐസിസി പ്രതിനിധി പ്രമോദ് കുര്യൻ, ഐസിഎഫ് പ്രതിനിധി ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.

പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും രക്ഷാധികാരി സമതി അംഗം മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.

Advertisment