ഗൾഫ് മലയാളി ഫെഡറേഷൻ നല്‍കുന്ന വിശിഷ്ട സേവനത്തിനുള്ള സത്താർ കായംകുളം കർമ്മ പുരസ്കാരം ചാന്‍സ് റഹ്മാന്

New Update
sathar kayamkulam karma puraskaram-2

റിയാദ്: പ്രമുഖ സാമൂഹ്യ പ്രവർത്തകനും റിയാദിലെ പ്രവാസികളുടെ ഇടയിൽ നിറസാന്നിധ്യമായ സത്താർ കായംകുളത്തിന്റെ ഓർമ്മയ്ക്കായി ഗൾഫ് മലയാളി ഫെഡറേഷൻ 2024 വിശിഷ്ട സേവനത്തിനുള്ള കർമ്മ പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഹൈലിലെ ഇന്ത്യൻ എംബസിയുടെ പ്രതിനിധിയും സൗദി ഗവൺമെന്റ് ലേബർ ഡിപ്പാർട്ട്മെന്റ് അംഗീകാരം നേടിയിട്ടുള്ള ഏക ഇന്ത്യക്കാരൻ ഗൾഫ് മലയാളി ഫെഡറേഷൻ ഹൈൽ പ്രവശിയിലെ കോഡിനേറ്റർ കൂടിയായ പാലക്കാട് സ്വദേശി ചാൻസ് റഹ്മാന്. 

Advertisment

sathar kayamkulam karma puraskaram

റിയാദിലെ എല്ലാ സംഘടനകളിലെയും സാമൂഹ്യപ്രവർത്തകരുടെ വാട്സപ്പ് കൂട്ടായ്മയായ റിയാദ് ഹെൽപ്പ് ഡെസ്കിനെയും സത്താർ കായംകുളത്തിന്റെ പേരിലുള്ള വിശിഷ്ട സേവന കർമ്മ പുരസ്കാരം നൽകി ആദരിച്ചു. 

സൗദി അറേബ്യയിലും മറ്റു ജിസിസി രാജ്യങ്ങളിലെ ബിസിനസുകാരൻ പ്രമുഖനായ മനുഷ്യസ്നേഹിയും ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വിഷയങ്ങൾ അറിഞ്ഞ് നേരിട്ട് സഹായം എത്തിക്കുന്ന പ്രവാസികളുടെ ഇടയിലെ റിയാദിലെ അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായ സിറ്റി ഫ്ലവറിന്റെ ചെയർമാനുമായ അഹമ്മദ് കോയ സാഹിബിന് 2024ലെ സൗദി അറേബ്യൻ സ്നേഹ പുരസ്കാരം നൽകി ആദരിച്ചു. 

സിറ്റി ഫ്ലവർ എന്ന ഗൾഫ് മലയാളി ഫെഡറേഷനുമായി വർഷങ്ങളായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട് - അധ്യക്ഷത വഹിച്ചുകൊണ്ട് സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ അസീസ് പവിത്ര പറഞ്ഞു. 

സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിഹരികൃഷ്ണൻ ആമുഖം പറഞ്ഞു. ഉദ്ഘാടന കർമ്മം ജിസിസി ചെയർമാൻ റാഫി പാങ്ങോട് നിർവഹിച്ചു. 

sathar karma puraskaram

ആമുഖം പറഞ്ഞുകൊണ്ട്  റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിലും കോഡിനേറ്റർ കോയ, സെക്രട്ടറി ടോം ചാമക്കാലയിൽ, ജോ. ട്രഷറർ എഞ്ചിനീയർ നൂറുദ്ദീൻ, സത്താർ കായംകുളം കർമ്മപുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട്  ചാൻസ് റഹ്മാൻ എന്നിവര്‍ സംസാരിച്ചു. 

പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും നന്ദി പറഞ്ഞു റിയാദ് ഹെൽപ്പ് ഡെസ്കിനെ പ്രതികരിച്ചുകൊണ്ട് മുജീബ് കായംകുളം ഹെല്പ് ടെസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വഴികളിൽ തള്ളപ്പെടുന്ന ആരോരുമില്ലാത്ത പ്രവാസികളുടെ വിഷയങ്ങൾ ഏറ്റെടുത്തു ചെയ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും കൃത്യമായി വിവരിച്ചു. 

ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യൻ സ്നേഹ പുരസ്കാരം നൽകി തന്നെ ആദരിച്ചതിനും, ആദ്യ കാലം മുതലേ നടത്തിയ ഓരോ പ്രവർത്തനങ്ങളും ഒരു അംഗീകാരത്തിനും വേണ്ടിയല്ല, തന്റെ ജീവിതംഎന്നും മറ്റുള്ളവരുടെ ദുഃഖത്തിലും ബുദ്ധിമുട്ടുകളും അറിഞ്ഞു പ്രവർത്തിക്കുമ്പോഴും മാത്രമേ തന്റെ കർത്തവ്യം പൂർത്തീകരിക്കാൻ പറ്റൂ എന്നും അഹമ്മദ് കോയ സാഹിബ് ഓർമിപ്പിച്ചു. 

sathar kayamkulam karma puraskaam-3

തന്നെക്കൊണ്ട് പറ്റാവുന്ന കാലം വരെയും  ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കൂടെ എന്നും ഉണ്ടാകുമെന്നും സിറ്റി ഫ്ലവർ ചെയർമാൻ അഹമ്മദ് കോയ പുരസ്കാരം ഏറ്റുവാങ്ങി പറയുകയുണ്ടായി. 

മലാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സൗദി നാഷണൽ കമ്മിറ്റി ട്രഷറർ സുധീർ വള്ളക്കടവ് നന്ദി അറിയിച്ചു

Advertisment