റിയാദ്: നോർക്ക എന്ന് പറയുന്ന പ്രവാസികൾക്ക് വേണ്ടി രൂപീകരിച്ചിരിക്കുന്ന സംവിധാനം പ്രവാസികൾ അല്ലാത്തവരുടെ സുഖവാസ കേന്ദ്രമോ ? കാലാകാലം മാറിവരുന്ന മന്ത്രിസഭകളുടെ അനുയായികളെ പാർപ്പിക്കുവാനായി പ്രവാസികളുടെ പേരിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനം. അതുകൊണ്ട് പ്രവാസികൾക്ക് എന്തു ഗുണം ?
നാം ഓരോ പ്രവാസികളും പറയേണ്ട കാര്യമാണ്. നമ്മുടെ വിഷയങ്ങൾ അറിയാവുന്ന എത്ര വ്യക്തികൾ അതിൽ ഉണ്ട്. ചില കോപ്പറേറ്റീവ് കമ്പനികളുടെ മേൽ അധ്യക്ഷന്മാരെ പ്രവാസികൾ എന്ന നിലയ്ക്ക് അതിന്റെ തലപ്പത്ത് വച്ചിട്ടുണ്ട്. അല്ലാതെ സാധാരണ പ്രവാസികളുടെ വിഷയം അറിയാവുന്ന എത്ര വ്യക്തികളെ അതിനകത്തു വച്ചിട്ടുണ്ട്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവാസി സംവിധാനങ്ങളും നോർക്കയുടെ കീഴിലുള്ള ഓഫീസുകളും ഒക്കെ പ്രവർത്തിക്കുന്നുണ്ട്. അവിടെ എത്ര ശതമാനം പ്രവാസികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങൾ അറിയുന്നവർ.
പ്രവാസ ബന്ധമില്ലാത്ത നോര്‍ക്ക
/sathyam/media/media_files/kkWqF2Ku1L12RxjbPm1O.jpg)
പ്രവാസലോകത്ത് നമ്മുടെ നാട്ടുകാര്‍ എവിടെയോ നിയമ കുരുക്കിൽ പെട്ടു കിടക്കുമ്പോൾ ആ വിഷയം കൃത്യമായി പഠിച്ച് അതാത് സ്ഥലങ്ങളിലുള്ള സംവിധാനങ്ങളുമായി ചർച്ച ചെയ്തു പരിഹരിക്കുന്നതിനുവേണ്ടി എന്തെങ്കിലും ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള ആരെങ്കിലും ജോലി എടുക്കുന്നുണ്ടോ.
അതുമാത്രമാണ് നമ്മൾക്ക് ഉന്നയിക്കാനുള്ള പ്രധാന കാര്യം. പ്രവാസികളുടെ വിഷയം വന്ന് പറയുമ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുന്ന് കഥകൾ കേട്ടുകൊണ്ട് ഈ ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിൽ കൂടി കളയുന്ന ഭരണകർത്താക്കളുടെ പ്രിയപ്പെട്ടവരെയാണ് അവർ വച്ചിരിക്കുന്നത്, പ്രവാസ ലോകവുമായി യാതൊരു ബന്ധമില്ലാത്തവരെ.
കോഫി ഷോപ്പില്‍ പോലും പ്രവാസിയില്ല
നിസാരമായ നോർക്കയിലെ ഒരു കോഫി ഷോപ്പു പോലും ഒരു പ്രവാസിക്ക് കൊടുത്തിട്ടില്ല. സെക്യൂരിറ്റി സെക്ഷനിൽ പോലും പ്രവാസികളില്ല. അങ്ങനെയെങ്കില്‍ എന്തിന് ഈ സംവിധാനം ? ഇങ്ങനെയാണെങ്കില്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മാത്രം പോരെ.
സര്‍ക്കാരുകളുടെ ഈ അലംഭാവത്തിനെതിരെ ഓരോ പ്രവാസികളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമായി. നമ്മുടെ നാടിന്‍റെ സമ്പത് ഘടനയെ കാത്തുസൂക്ഷിക്കുന്ന പ്രവാസികളെ നോർക്ക എന്ന പേരിട്ടുകൊണ്ട് ചില നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ഇഷ്ടക്കാർക്ക് സുഖവാസ കേന്ദ്രമാക്കി മാറ്റിയിരിക്കുന്ന ഈ സംവിധാനം എന്തിനെന്ന കാര്യത്തില്‍ വീണ്ടുവിചാരം വേണം.
/sathyam/media/media_files/WpNN0uWg28i85zpKaDDv.png)
സംഘടനകള്‍ അറിയുന്നുണ്ടോ ?
പ്രവാസികൾക്ക് വേണ്ടിയുള്ള ഈ സംവിധാനത്തിൽ മടങ്ങിവരുന്ന പ്രവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംവിധാനമല്ലേ നമുക്ക് വേണ്ടത്. അതോ പ്രവാസികളുടെ പേരിൽ രക്തം ഊറ്റി കുടിക്കുന്ന ഈ സംവിധാനത്തിനോട് ശക്തമായ പ്രതിഷേധവുമായി ഗൾഫ് മലയാളി ഫെഡറേഷൻ പോലുള്ള സംഘടനകള്‍ രംഗത്തുണ്ട്.
മറ്റ് പ്രവാസി സംഘടനകളോടും പ്രതിഷേധിക്കുന്നതിന് വേണ്ടി മുന്നോട്ടുവരണമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ അഭ്യര്‍ഥിക്കുകയാണ്. അടികൊള്ളാൻ ചെണ്ടയും കാശ് മേടിക്കാൻ മാരാരുമാണ് എന്നതാണ് അവസ്ഥ.