/sathyam/media/media_files/2026/01/07/1a4df649-172b-465f-a826-9df7b963328d-2026-01-07-20-42-30.jpg)
ജിദ്ദ: പച്ച, ചുകപ്പ് നിറങ്ങളിലുള്ള പെട്രോളുകൾക്ക് പുറമെ നീല നിറത്തിലുള്ള പെട്രോൾ കൂടി ആഭ്യന്തര വിപണിയിൽ ഇറക്കാൻ ദേശീയ എണ്ണ കമ്പനിയായ സൗദി ആരാംകോ തീരുമാനിച്ചു. 'ഒക്ടേയ്ന്‍ 98' (Octane 98) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇന്ധനം ഈ മാസം മുതല്‍ തന്നെ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും.
ജ്വലനത്തെ കൂടുതൽ ഉയർന്ന നിലയിൽ പ്രതിരോധിക്കുന്നതാണ് പുതിയ പെട്രോൾ. എന്നാൽ എല്ലാ വാഹനങ്ങളിലും അത് വേണ്ടുന്ന വിധത്തിലുള്ള ഫലം കണ്ടേക്കില്ല. ഉയര്‍ന്ന ഒക്ടേയ്ന്‍ ആവശ്യമുള്ള സ്‌പോര്‍ട്‌സ് കാറുകള്‍, മികച്ച പ്രകടനശേഷിയുള്ള എന്‍ജിനുകള്‍ എന്നിവയിലാണ് ഇവ നല്ല ഫലം കാഴ്ചവെക്കുക.
നിലവില്‍ വിപണിയിലുള്ള പച്ച നിറത്തിലുള്ള ഒക്ടേയ്ന്‍-91 പെട്രോൾ, ചുകപ്പ് നിറത്തിലുള്ള ഒക്ടേയ്ന്‍-95 പെട്രോൾ എന്നിവയുടെ വിപണിയെ ബാധിക്കാതെയാണ് മറ്റൊരു ഇനം പെട്രോൾ കൂടി ആരാംകോ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇന്ധന ഓപ്ഷനുകള്‍ ലഭിക്കും.
ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം മെട്രോപൊളിറ്റന്‍ ഏരിയകളിലും അവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലുമാണ് വിതരണം ആരംഭിക്കുക. ഈ നഗരങ്ങളില്‍ ഇത്തരം ഇന്ധനം ആവശ്യമുള്ള വാഹനങ്ങള്‍ കൂടുതലായി ഉള്ളതിനാലാണിത്. വരും ദിവസങ്ങളില്‍ ഡിമാന്‍ഡ് പരിശോധിച്ച ശേഷം മറ്റ് നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us