/sathyam/media/media_files/2025/09/30/school-collapse-2025-09-30-11-34-44.jpg)
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. മുപ്പത്തിയെട്ട് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ 102 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവം പ്രദേശമാകെ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
കിഴക്കന്‍ ജാവ പ്രവിശ്യയിലെ അല്‍ ഖോജിനി ഇസ്ലാമിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്കായി ഡസന്‍ കണക്കിന് ആളുകള്‍ ഒത്തുകൂടിയപ്പോഴാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നത്. തിങ്കളാഴ്ച നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 102 പേരെ രക്ഷപ്പെടുത്തി.
സ്‌കൂള്‍ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് രക്ഷാ ഏജന്‍സി അറിയിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു, നിരവധി വിദ്യാര്‍ത്ഥികളും തൊഴിലാളികളും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി.
സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
38 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.