Advertisment

വൈജ്ഞാനിക സമന്വയം കാലികപ്രസക്തം: ഡോ. ബഹാവുദ്ധീൻ നദ് വി

New Update
maleshya news

കോലാലംപൂർ: ലോകാടിസ്ഥാനത്തിൽ നടന്നു കൊണ്ടിരിക്കുന്ന അറിവിന്റെ വിസ്ഫോടനങ്ങൾക്കിടയിൽ വൈജാനിക ലോകം കീഴടക്കാൻ അറിവിന്റെ സമന്വയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന്  ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ ഡോ, ബഹാഉദ്ധീൻ നദ് വി.

Advertisment

ദാറുൽ ഹുദാ ഇസ്ലാമിക യൂണിവേഴ്സിറ്റി മലേഷ്യ ഉൾപ്പെടെ  ലോക രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നുo അത്തരം സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്നും ഡോ: ബഹാഉദ്ധീൻ നദ് വി പറഞ്ഞു.


ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസൂലുൽ ഫിഖ്ഹുമായി സഹകരിച്ചു നടന്ന സിംമ്പോസിയത്തിൽ ആമുഖപ്രസംഗം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


'മുസ്ലിം ന്യൂനപക്ഷ സാഹചര്യത്തിൽ വൈജ്ഞാനിക സമന്വയത്തിന്റെ പങ്കും ലക്ഷ്യവും' എന്ന വിഷയത്തിൽ നടന്ന സിംമ്പോസിയം ഡിപ്പാർട്മെന്റ് ഓഫ് ഫിഖ്ഹ് ആൻഡ് ഉസൂലുൽ ഫിഖ്ഹ് തലവൻ ഡോ. ഫുആദ് ബിൻ മുഹമ്മദ്‌ സവാരി ഉദ്ഘാടനം ചെയ്തു. ഹെഡ് ഓഫ് റിസേർച്ച് ഡോ. സയ്യിദ് മുഹമ്മദ്‌ മുഹ്സിൻ ഹുദവി മോഡറേറ്റ് ചെയ്തു സംസാരിച്ചു. 


മലേഷ്യ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയിലെ അധ്യാപകരായ പ്രൊഫ. താഹിർ അൽ മീസാവി, പ്രൊഫ മുംതാസ് അലി, ഡോ. റിദ് വാൻ ജമാൽ, ഡോ. ജഅഫർ പറമ്പൂർ ഹുദവി എന്നിവർ വിഷയമവതരിപ്പിച്ചു. മലേഷ്യ കെ എം സി സി, സമസ്ത ഇസ്ലാമിക് സെന്റർ എന്നിവയെ പ്രതിനിധീകരിച്ച്  സയ്യിദ് റിയാസ് ജിഫ്‌രി തങ്ങൾ, ഇ റ്റി എം തലപ്പാറ, കാസിം തലക്കടത്തൂർ, നസീർ പൊന്നാനി  എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട് 
നൌഷാദ് വൈലത്തൂർ 
മലേഷ്യ

Advertisment