കടലിന്റെ അടിത്തട്ടിൽ നി​ഗൂഢമായ പ്രഭാവലയം : കണ്ടെത്തിയപ്പോൾ ഞെട്ടിയത് ശാസ്ത്രലോകം

റേഡിയോ ആക്ടീവ് - റിഫൈനറി രാസ മാലിന്യങ്ങൾ, സൈനിക സ്ഫോടകവസ്തുക്കൾ എന്നിവ തെക്കൻ കാലിഫോർണിയയുടെ തീരത്ത് ആഴത്തിലുള്ള 14 മാലിന്യക്കൂമ്പാരങ്ങളിലേക്ക് വലിച്ചെറിഞ്ഞതായി യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി

New Update
halo

ലോസ് ഏഞ്ചൽസ്; ലോസ് ഏഞ്ചൽസിലെ സമുദ്രത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ ആയിരക്കണക്കിന് ബാരൽ വ്യാവസായിക മാലിന്യങ്ങൾ  സംബന്ധിച്ച് ശാസ്ത്രലോകം ആശങ്കയിൽ.  ഇപ്പോൾ ഈ ബാരലുകളിൽ നിന്ന് ചോർന്നൊലിക്കുന്ന ചില രാസവസ്തുക്കൾ ശക്തമായ ക്ഷാര സ്വഭാവമുള്ളവയാണെന്ന് ​ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് . കൂടാതെ അവ ഇപ്പോഴും സമീപത്തുള്ള മിക്ക സമുദ്ര ജീവജാലങ്ങൾക്ക് ഭീഷണി ഉയർത്തുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. 

Advertisment

1930 കൾക്കും 1970 കളുടെ തുടക്കത്തിനും ഇടയിൽ, റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, റിഫൈനറി മാലിന്യങ്ങൾ, രാസ മാലിന്യങ്ങൾ, എണ്ണ കുഴിക്കൽ മാലിന്യങ്ങൾ, സൈനിക സ്ഫോടകവസ്തുക്കൾ എന്നിവ തെക്കൻ കാലിഫോർണിയയുടെ തീരത്ത് ആഴത്തിലുള്ള 14 മാലിന്യക്കൂമ്പാരങ്ങളിലേക്ക് വലിച്ചെറിഞ്ഞതായി യുഎസ് പരിസ്ഥിതി 
സംരക്ഷണ ഏജൻസി അറിയിച്ചു .

2020-ൽ എൽ.എ. ടൈംസിലെ ഒരു ലേഖനത്തിൽ ആഴക്കടൽ റോബോട്ട് സർവേകൾ കടലിന്റെ അടിത്തട്ടിൽ ചിതറിക്കിടക്കുന്ന ഡസൻ കണക്കിന് ബാരലുകൾ കണ്ടെത്തിയതായി വെളിപ്പെടുത്തിയതോടെയാണ് ഈ വലിയ ഭൂഗർഭ ജങ്ക് യാർഡ് പൊതുജനശ്രദ്ധയിൽ വന്നത് . തുടർന്ന്, 2021 ലും 2023 ലും, കാലിഫോർണിയയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫി നടത്തിയ തുടർ സർവേകളിൽ ബാരലുകൾക്ക് സമാനമായ 27,000 ത്തോളം വസ്തുക്കളും  കണ്ടെത്തി .

ഇപ്പോൾ ഈ മേഖലയിൽ നിരോധിത കീടനാശിനിയായ ഡിഡിടിയുടെ അതി പ്രസരം കണ്ടെത്തിയതോടെ ശാസ്ത്രലോകം ആശങ്കയിലാകുകയും ചെയ്തു.  എന്നാൽ  ഭൂരിഭാഗവും ബാരലുകളിലും എന്താണ് ഉൾക്കൊള്ളുന്നതെന്ന് ആർക്കും വ്യക്തമായ ധാരണയില്ല. 

sea
Advertisment