ഫ്രാൻസ് രാഷ്ട്രീയത്തിൽ വീണ്ടും അസ്ഥിരത. അധികാരമേറ്റ് ഒരുമാസം പിന്നിടും മുമ്പ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. അ​ധി​കാ​ര​മൊ​ഴിഞ്ഞത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും പാർലമെന്റിന്റെ അസംതൃപ്തിയും കാരണം

New Update
sebastien lecornu

പാ​രീ​സ്: ഫ്രാ​ൻ​സ് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി ഒ​രു മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് രാ​ജി തീ​രു​മാ​നം.

Advertisment

പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ് 26 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു അ​ധി​കാ​ര​മൊ​ഴി​യു​ന്ന​ത്. മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ച് ഒ​രു ദി​വ​സം തി​ക​യും മു​മ്പാ​ണ് ന​ട​പ​ടി.


ഫ്രാ​ങ്കോ​യി​സ് ബെ​യ്‌​റൂ​വി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ലെ​കോ​ർ​ണു പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യ​ത്. ഫ്രാ​ൻ​സി​ൽ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​ണ് രാ​ജി​വ​ച്ചൊ​ഴി​ഞ്ഞ​ത്. 


ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ് രാ​ജ്യ​ത്ത് രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത തു​ട​രു​ന്ന​ത്. ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഫ​ല​വ​ത്താ​കാ​ത്ത​തി​ൽ പാ​ർ​ല​മെ​ന്‍റി​നും അ​തൃ​പ്തി​യു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു​വിന്‍റെ രാ​ജി​യെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ടാ​ൻ നാ​ഷ​ണ​ൽ റാ​ലി പ്ര​സി​ഡ​ന്‍റ് ജോ​ർ​ദാ​ൻ ബാ​ർ​ഡെ​ല്ല ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment