New Update
/sathyam/media/media_files/2026/01/16/yoon-suk-yeol-2026-01-16-17-12-09.png)
സോൾ:മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിന് അഞ്ച് വർഷം തടവ്. പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് വിധി.
Advertisment
യൂണിനെതിരായി നിലവിലുള്ള എട്ട് ക്രിമിനൽ കേസുകളിൽ ആദ്യ വിധിയാണിത്.
2024ഡിസംബറിലാണ് യൂൺ സുക് യോൾ മാർഷ്യൽ ലോ പ്രഖ്യാപിച്ചത്. തുടർന്ന് രാജ്യത്ത് വലിയ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. യൂണിന്റെ സൈനിക നിയമ ശ്രമത്തിന് ആറ് മാസത്തിന് ശേഷം നിർണായക വിജയത്തോടെ പ്രതിപക്ഷ നേതാവായ ലീ ജെയ് മ്യുങ് പ്രസിഡന്റ് പദവിയിലെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us