സിയോൾ: 179 പേരുടെ മരണത്തിനിടയാക്കിയ തകർന്ന ജെജു എയർ വിമാന അപകടത്തിലേക്ക് നയിച്ചത്തിന്റെ കാരണം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.
വിമാനത്തിന്റെ ഡാറ്റകൾ ഉൾപ്പെടെ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ബ്ലാക്ക് ബോക്‌സുകൾ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പ് തന്നെ തകരാറിലായതായി ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം അറിയിച്ചു.
വിമാനം ആകശത്ത് വച്ച പക്ഷിയുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
എന്നാൽ പക്ഷിയുമായി ഇടിക്കുന്നതിന്റെ മിനിറ്റുകൾക്ക് മുമ്പ് തന്നെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന്റെ പ്രവർത്തനം നഷ്ടമായെന്നാണ് ദക്ഷിണ കൊറിയൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നത്.
ഡിസംബർ 29 ന് തായ്‌ലൻഡിൽ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 181 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ യാത്രാവിമാനം കോൺക്രീറ്റ് മതിലിലിടിച്ച് തീഗോളമായി.
ദക്ഷിണ കൊറിയ കണ്ട ഏറ്റവും ദാരുണമായ വിമാനദുരന്തമാണ് മുവാനിലേത്. തലസ്ഥമാനമായ സിയോളിൻ്റെ തെക്ക് നിന്ന് 290 കിലോമീറ്റർ അകലെയാണ് മുവാൻ നഗരം.