Advertisment

സുഡാനിൽ ഏഴുലക്ഷം കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവ്; പലരും മരണത്തിന്റെ വക്കിൽ; മുന്നറിയിപ്പ് നൽകി യുനിസെഫ്

New Update
sudan childran.jpg

ആഫ്രിക്ക: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഏഴുലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി യുനിസെഫ്   ഇവിടെ പല കുട്ടികളും  മരണത്തിന്റെ വക്കിലാണെന്നും യുനിസെഫ് മുന്നറിയിപ്പ് നൽകി . 

Advertisment

സായുധ സേനയും അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും(ആർ.എഫ്.എഫ്)തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് രാജ്യത്തെ തകർത്തത്. ഇത് കടുത്ത പട്ടിണിയിലേക്കും ദശലക്ഷക്കണക്കിനാളുകളുടെ കുടി​യൊഴിക്കലിലേക്കും നയിച്ചു.

കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മൂന്നുലക്ഷം കുട്ടികളെ മതിയായ സൗകര്യങ്ങളില്ലാതെയും മറ്റുസഹായങ്ങളില്ലാതെയും പരിചരിക്കാൻ കഴിയില്ലെന്നും യുനിസെഫ് വ്യക്തമാക്കി. തൽഫലമായി ആയിരങ്ങൾ മരിക്കാനാണ് സാധ്യതയെന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ ചൂണ്ടിക്കാട്ടി. 

കടുത്ത പോഷകാഹാരക്കുറവുള്ള ഈ കുട്ടികളിൽ കോളറയും മലേറിയയും പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണ്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്ന തെറാപ്യൂട്ടിക് ഭക്ഷണമാണ് പ്രതിവിധിയെന്നും യുനിസെഫ് പറഞ്ഞു

Advertisment