/sathyam/media/media_files/2025/12/02/shehbaz-sharif-2025-12-02-13-37-01.jpg)
ഡല്‍ഹി: പാകിസ്ഥാന്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് ആയി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ ഒപ്പിടുന്നത് ഒഴിവാക്കാന്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യത്ത് നിന്ന് 'മനഃപൂര്‍വം വിട്ടുനില്‍ക്കുകയാണ്' എന്ന് സുരക്ഷാ വിദഗ്ധനും മുന്‍ ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് അംഗവുമായ തിലക് ദേവശര്‍.
മുനീറിന്റെ കരസേനാ മേധാവി എന്ന നിലയിലുള്ള മൂന്ന് വര്‍ഷത്തെ കാലാവധി നവംബര്‍ 29-ന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഷെരീഫ് ബഹ്റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതെന്ന് ദേവശര്‍ എ.എന്‍.ഐയോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
'വളരെ സമര്‍ത്ഥമായി, പാകിസ്ഥാന്‍ പ്രധാനമന്ത്രി ബഹ്റൈനിലേക്ക് പോവുകയും അവിടെ നിന്ന് ലണ്ടനിലേക്ക് കടക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
'അസിം മുനീറിന് കരസേനാ മേധാവിയായും ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് ആയും അഞ്ച് വര്‍ഷത്തെ കാലാവധി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കാന്‍ അദ്ദേഹം ആഗ്രഹിക്കാത്തതിനാല്‍ മനഃപൂര്‍വം ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us