ബംഗ്ലാദേശ് റൈഫിൾസ് കലാപം: ഷെയ്ഖ് ഹസീനക്കും ഇന്ത്യക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ കമ്മീഷൻ

കൂടാതെ, ബംഗ്ലാദേശ് സൈന്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തവും കമ്മീഷന്‍ ആരോപിച്ചു.

New Update
Untitled

ധാക്ക: ബംഗ്ലാദേശ് റൈഫിള്‍സ് കലാപവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരെ വീണ്ടും കുരുക്ക് മുറുകുന്നു.

Advertisment

 16 വര്‍ഷം മുന്‍പ് നടന്നതും നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്ത കലാപത്തിന് പിന്നില്‍ മുന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവാദിത്തമുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്യുന്നു.


കൂടാതെ, ബംഗ്ലാദേശ് സൈന്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തവും കമ്മീഷന്‍ ആരോപിച്ചു.

ഹസീന കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ടതിന് ശേഷം മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷനാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. 


2009-ല്‍ ഹസീന അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ധാക്കയില്‍ പൊട്ടിപ്പുറപ്പെടുകയും രാജ്യം മുഴുവന്‍ വ്യാപിക്കുകയും ചെയ്ത രണ്ട് ദിവസത്തെ കലാപത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 74 പേര്‍ കൊല്ലപ്പെട്ടിരുന്നു.


കലാപത്തില്‍ അന്നത്തെ അവാമി ലീഗ് സര്‍ക്കാരിന് നേരിട്ട് പങ്കുണ്ടെന്ന് കമ്മീഷന്‍ മേധാവി എ.എല്‍.എം. ഫസലുര്‍ റഹ്‌മാന്‍ പറഞ്ഞു. മുന്‍ എം.പി. ഫസല്‍ നൂര്‍ താപസിനെ 'പ്രധാന ഏകോപകന്‍' എന്ന് പേരെടുത്ത് പറഞ്ഞ അദ്ദേഹം, കൊലപാതകങ്ങള്‍ നടത്താന്‍ ഹസീനയുടെ 'ഗ്രീന്‍ സിഗ്‌നല്‍' ലഭിച്ചതിന് ശേഷമാണ് താപസ് പ്രവര്‍ത്തിച്ചതെന്നും അവകാശപ്പെട്ടു.

Advertisment