ധാക്ക: ബംഗ്ലാദേശിന്റെ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്ന് മുഹമ്മദ് യൂനുസ് സര്‍ക്കാരിന്റെ പ്രധാന ഉപദേഷ്ടാവ്.
ബംഗ്ലാദേശ് അനുകൂല ഗ്രൂപ്പുകള്‍ക്കിടയില്‍ മാത്രമേ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂവെന്ന് ഹസീനയുടെ അവാമി ലീഗ് ഭരണകൂടത്തെ അട്ടിമറിച്ച ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ ഉന്നത നേതാവായ മഹ്ഫുസ് ആലം പറഞ്ഞു
മധ്യ ചാന്ദ്പൂര്‍ ജില്ലയില്‍ നടന്ന തെരുവ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആലം പറഞ്ഞു, മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി), ജമാഅത്തെ-ഇ-ഇസ്ലാം, മറ്റ് ബംഗ്ലാദേശ് അനുകൂല ഗ്രൂപ്പുകള്‍ എന്നിവ മാത്രമേ രാജ്യത്ത് രാഷ്ട്രീയം തുടരൂ.
ഇവയില്‍ ഏതെങ്കിലും ഒന്ന് ന്യായമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഭാവി ഭരണം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.