ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

New Update
G

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. ഹസീനയുടെ ധൻമോണ്ടിയിലെ വസതിയായ ‘സുദാസധൻ’, ഇന്ത്യയിൽ പ്രവാസികളായ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റ് ചില സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടാനാണ് ധാക്ക കോടതി ഉത്തരവിട്ടത്.

Advertisment

ഷെയ്ഖ് ഹസീനയുടെ മകന്‍ സാജിബ് വാസെദ് ജോയ്, മകള്‍ വാസെദ് പുടുല്‍, സഹോദരി ഷെയ്ഖ് രെഹന, അവരുടെ മക്കളായ ടുലിപ് സിദ്ദീഖ്, രദ്‌വാന്‍ മുജിബ് സിദ്ദീഖ് എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.


അഴിമതി വിരുദ്ധ കമ്മീഷന്റെ (എസിസി) അപേക്ഷയെത്തുടർന്ന് ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്‌പെഷ്യൽ ജഡ്ജി സാക്കിർ ഹൊസൈൻ ഗാലിബ് ആണ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. 


വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയ ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്.