ഷെയ്ഖ് ഹസീനയെ കൈമാറണം: ഇന്ത്യയോട് ആവശ്യം ഉന്നയിച്ച് ബം​ഗ്ലാദേശ്

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യേ​യും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​സ​ദു​സ​മാ​ൻ ഖാ​ൻ ക​മാ​ലി​നെ​യും ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് ബം​ഗ്ലാ​ദേ​ശ്.

New Update
yunus

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യേ​യും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​സ​ദു​സ​മാ​ൻ ഖാ​ൻ ക​മാ​ലി​നെ​യും ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് ബം​ഗ്ലാ​ദേ​ശ്.

Advertisment

ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി കൈ​മാ​റ്റ ക​രാ​ർ പ്ര​കാ​രം ര​ണ്ട് കു​റ്റ​വാ​ളി​ക​ളെ​യും കൈ​മാ​റ​ണം എ​ന്ന് ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​ത് സൗ​ഹൃ​ദ​പ​ര​മ​ല്ലാ​ത്ത പ്ര​വൃ​ത്തി​യും നീ​തി​യോ​ടു​ള്ള അ​വ​ഗ​ണ​ന​യു​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും ഇ​ന്നോ നാ​ളെ​യോ രേ​ഖാ​മൂ​ലം ഇ​ന്ത്യ​യോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ക്കും എ​ന്നും ബം​ഗ്ല​ദേ​ശ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

Advertisment