'അവർ എന്ത് വിധി പ്രഖ്യാപിച്ചാലും എനിക്ക് പ്രശ്‌നമില്ല': കോടതി വിധിയെ എതിർത്ത് ഷെയ്ഖ് ഹസീന

നിലവില്‍ ഡല്‍ഹിയിലുള്ള 78 കാരിയായ അവാമി ലീഗ് നേതാവിനെ മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനൊപ്പം അസാന്നിധ്യത്തില്‍ വിചാരണ ചെയ്തു.

New Update
Untitled

ഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ (ഐസിടി) സുപ്രധാന വിധി വരുന്നതിന് മുമ്പുതന്നെ ധാക്കയില്‍ ഹാജരാകാനുള്ള കോടതിയുടെ സമന്‍സ് നിരസിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 

Advertisment

തന്റെ അനുയായികള്‍ക്കുള്ള ഒരു ഓഡിയോ സന്ദേശത്തില്‍, ആരോപണങ്ങള്‍ തെറ്റാണെന്ന് ഹസീന പറയുകയും ഇടക്കാല മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.


നിലവില്‍ ഡല്‍ഹിയിലുള്ള 78 കാരിയായ അവാമി ലീഗ് നേതാവിനെ മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനൊപ്പം അസാന്നിധ്യത്തില്‍ വിചാരണ ചെയ്തു. ധാക്കയില്‍ ഹാജരാകാനുള്ള കോടതിയുടെ സമന്‍സ് അവര്‍ നിരസിച്ചു.


അവര്‍ എന്ത് വിധി വേണമെങ്കിലും പ്രഖ്യാപിക്കട്ടെ. അത് എനിക്ക് പ്രശ്‌നമല്ല. അല്ലാഹു എനിക്ക് ഈ ജീവിതം തന്നു, അദ്ദേഹത്തിന് മാത്രമേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഞാന്‍ ഇനിയും എന്റെ ജനങ്ങളെ സേവിക്കും.'ഹസീന പറഞ്ഞു.


നിരോധിക്കപ്പെട്ടതും 'തീവ്രവാദ സംഘടന' എന്ന് മുദ്രകുത്തപ്പെട്ടതുമായ അവാമി ലീഗിനെ 'അവസാനിപ്പിക്കുക' എന്നതാണ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹസീന ആരോപിച്ചു.

Advertisment