/sathyam/media/media_files/2025/11/17/sheikh-hasina-2025-11-17-12-13-11.jpg)
ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യത്തെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു.
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടെ നിരവധി പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ക്കാണ് വിധി. ഈ പ്രക്ഷോഭങ്ങളാണ് അവരുടെ സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്.
ഹസീനയുടെ അസാന്നിധ്യത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 5-ന് പുറത്താക്കപ്പെട്ട ശേഷം ന്യൂഡല്‍ഹിയില്‍ പ്രവാസ ജീവിതം നയിക്കുന്ന 78-കാരിയായ അവാമി ലീഗ് നേതാവ് ഹസീന മൂന്ന് കുറ്റങ്ങളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി.
അക്രമത്തിന് പ്രേരിപ്പിച്ചു, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിട്ടു, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നിവയാണ് കുറ്റങ്ങള്‍.
മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനെയും വധശിക്ഷയ്ക്ക് വിധിച്ചു. അതേസമയം, ഒരു മുന്‍ പോലീസ് മേധാവി കേസില്‍ മാപ്പുസാക്ഷിയാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us