ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കും

ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ എല്‍ഡിപി നേതൃത്വത്തിലുള്ള സഖ്യത്തിന് ഉപരിസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു

New Update
Untitled

ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കാനാണ് അദ്ദേഹം രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

Advertisment

പബ്ലിക് ബ്രോഡ്കാസ്റ്ററായ എന്‍എച്ച്കെയാണ് ഈ വിവരം നല്‍കിയത്. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ എല്‍ഡിപി നേതൃത്വത്തിലുള്ള സഖ്യത്തിന് ഉപരിസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.

Advertisment