ബംഗ്ലാദേശിൽ പ്രക്ഷോഭകർക്ക് നേരെ മാരകായുധങ്ങൾ പ്രയോഗിക്കാനും വെടിയുതിർക്കാനും ഉത്തരവിട്ട് ഷെയ്‌ഖ്‌ ഹസീന

New Update
shaikh haseena

ധാക്ക: മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കായി പ്രത്യേക ട്രൈബ്യൂണലിൽ വിചാരണ നേരിടുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ നിർണ്ണായക തെളിവുകളെന്ന് റിപോർട്ടുകൾ.

Advertisment

ഷെയ്ഖ് ഹസീന നേരിട്ട് ബം​ഗ്ലാദേശിൽ കഴിഞ്ഞ വർഷം നടന്ന ബഹുജന പ്രക്ഷോഭം മാരകമായി അടിച്ചമർത്താൻ ഉത്തരവിട്ടതായി ബി ബി സി റിപ്പോർട്ട് ചെയ്തു.

പ്രകടനക്കാർക്കെതിരെ മാരകായുധങ്ങൾ ഉപയോഗിക്കാനും വെടിയുതിർക്കാനും സുരക്ഷാ സേനയെ ഹസീന അധികാരപ്പെടുത്തിയ ഫോൺ സന്ദേശം സ്ഥിരീകരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വരുന്ന വിവരങ്ങൾ. 

ഹസീനയ്‌ക്കെതിരായ നിർണായക തെളിവായി ഈ റെക്കോർഡിംഗ് ഉപയോഗിക്കാൻ ബംഗ്ലാദേശിലെ പ്രോസിക്യൂട്ടർമാർ പദ്ധതിയിടുന്നതായും ബി ബി സി പറയുന്നു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്‌ 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീ​ഗ് സർക്കാർ നിലംപൊത്തുകയായിരുന്നു. ഇതിന് ശേഷം സ്ഥിതി​ഗതികൾ വഷളായതോടെ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.

വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ​ഹൈക്കോടതി വിധിയാണ് വലിയ ജനരോഷത്തിനിടയാക്കിയത്.

1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതാണ് വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് ബംഗ്ലാദേശിനെ നയിച്ചത്.

 

 

Advertisment