മിഡിൽ ഈസ്റ്റ് യുദ്ധഭീതിയിൽ: യുദ്ധക്കപ്പലുകളെ കടലിൽ മുക്കുമെന്ന് ഖമേനി; അത്യാധുനിക വിമാനങ്ങൾ വിന്യസിച്ച് അമേരിക്ക

അമേരിക്ക ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ കടലില്‍ വെച്ച് തന്നെ തക്കതായ തിരിച്ചടി നല്‍കുമെന്ന് ഖമേനി വ്യക്തമാക്കി

New Update
Untitled

ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കം നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു.

Advertisment

അമേരിക്കന്‍ യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രകോപനപരമായ പ്രതികരണം.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മിഡില്‍ ഈസ്റ്റിലെ വിവിധ താവളങ്ങളിലായി 50-ലധികം അത്യാധുനിക യുദ്ധവിമാനങ്ങളെയാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഇതില്‍ എഫ്-22, എഫ്-35 , എഫ്-16 വിമാനങ്ങളും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാവുന്ന ടാങ്കര്‍ വിമാനങ്ങളും ഉള്‍പ്പെടുന്നു.

ഇറാന് നേരെ അത്യാധുനിക യുദ്ധക്കപ്പലുകളെ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാല സൈനിക നടപടികള്‍ക്ക് രാജ്യം സജ്ജമാണെന്ന സൂചനയാണ് ഇതിലൂടെ അമേരിക്ക നല്‍കുന്നത്.


അമേരിക്ക ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ കടലില്‍ വെച്ച് തന്നെ തക്കതായ തിരിച്ചടി നല്‍കുമെന്ന് ഖമേനി വ്യക്തമാക്കി. ഇറാനിയന്‍ സൈന്യം ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിമാനങ്ങളുടെയും കപ്പലുകളുടെയും വന്‍തോതിലുള്ള വിന്യാസം മേഖലയില്‍ കനത്ത യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കങ്ങള്‍ ഇരുപക്ഷവും ശക്തമാക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

Advertisment