ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. ക്ഷേത്രത്തില്‍ ചില ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും എഴുതിയിരുന്നു.
യുഎസിലെ കാലിഫോര്‍ണിയയിലെ ചിനോ ഹില്‍സിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിലാണ് ഒന്നിലധികം ആക്രമണങ്ങള്‍ നടന്നത്. ഈ ആക്രമണത്തിനിടെ, ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാ വിരുദ്ധവും പ്രധാനമന്ത്രി മോദി വിരുദ്ധവുമായ ചില സന്ദേശങ്ങളും എഴുതിയിരുന്നു.
ഇതുമാത്രമല്ല, ക്ഷേത്രപരിസരം അശുദ്ധമാക്കാനുള്ള ശ്രമവും നടന്നു. അമേരിക്കയില്‍ ഇന്ത്യയ്ക്കെതിരായ പ്രതിഷേധം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ രണ്ടാമത്തെ സംഭവമാണിത്.
ചിനോ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ക്ഷേത്രം ഹിന്ദു സമൂഹത്തിനെതിരായ മറ്റൊരു വിദ്വേഷ സംഭവത്തിന് ഇരയായിരിക്കുന്നു എന്നാണ് ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ബിഎപിഎസ് പബ്ലിക് അഫയേഴ്സ് പറഞ്ഞത്.