സിഖ് വിദ്യാർത്ഥിയെ കാനഡയിൽ നിന്ന് നാടുകടത്തി

New Update
Wh

ഓട്ടവ: കാനഡയിൽ പഠന വിസയിൽ ഇന്ത്യയിൽ നിന്നെത്തിയ സിഖ് വിദ്യാർത്ഥിയെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. ഒന്റാരിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിൽ നടന്ന അന്വേഷണങ്ങളിൽ ഇയാൾക്ക് ഗൗരവമുള്ള കുറ്റകൃത്യങ്ങളിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment

അർഷദീപ് സിംഗ് 2022 ഓഗസ്റ്റിൽ വിദ്യാർത്ഥിയായാണ് കാനഡയിൽ എത്തിയതെന്നു ഐആർബി രേഖകൾ കാണിക്കുന്നു. തുടർന്ന് 2026 ഏപ്രിൽ വരെ പോസ്റ്റ്-ഗ്രാജുവേറ്റ് വർക്ക് പെർമിറ്റിലായിരുന്നു. 2025 നവംബറിൽ വെസ്റ്റ് എഡ്മന്റൺ മാളിൽ ഷോപ്പിഫ്റ്റിംഗ് കേസിൽ ഇയാൾ അറസ്റ്റിലായി.

അധികൃതർ പറയുന്നതനുസരിച്ച്, സിംഗിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ വെടിവയ്പ്, പീഡനം, വാഹന തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധം സൂചിപ്പിച്ചു. പല പ്രവിശ്യകളിലായി നടന്ന അന്വേഷണങ്ങളിൽ ഇയാളുടെ പങ്കാളിത്തം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

പീഡനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഏകദേശം 300 വിദേശ പൗരന്മാർ ഉൾപ്പെട്ടിരുന്നു. അതിൽ 32 പേർക്ക് നാടുകടത്തൽ ഉത്തരവ് നൽകിയതായും, 10 പേരെ ഇതിനകം നാടുകടത്തിയതായും അറിയിച്ചു. ഒമ്പത് പേർക്ക് അഡ്മിസിബിലിറ്റി ഹിയറിംഗുകൾ ഇപ്പോഴും ബാക്കിയുണ്ട്.

സിംഗ് 2025 ഡിസംബറിൽ നാടുകടത്തൽ ഉത്തരവിന് വിധേയനായി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടർന്ന് നടപടികൾ പൂർത്തിയാകുന്നതുവരെ തടങ്കലിൽ പാർപ്പിച്ചിരുന്നതായി ബോർഡ് വ്യക്തമാക്കി.

Advertisment