പതിനാറുകാരനായ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇന്ത്യക്കാരന് സിംഗപ്പൂരില്‍ പത്ത് വര്‍ഷവും ആറ് മാസവും കഠിനതടവ്

യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണിത്. ഇരയുടെ ജീവിതത്തില്‍ ഈ സംഭവം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. 

New Update
singapore

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യക്കാരന് പത്ത് വര്‍ഷവും ആറ് മാസവും കഠിനതടവ് വിധിച്ച് കോടതി. രഞ്ജീത് പ്രസാദിനാണ് ശിക്ഷ വിധിച്ചത്.

Advertisment

ഇയാള്‍ക്കെതിരെ മൂന്ന് കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുള്ളത്. രഞ്ജീത് പ്രസാദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് ജഡ്ജി ജോണ്‍ നഗ് ചൂണ്ടിക്കാട്ടി. പീപ്പീള്‍സ് അസോസിയേഷന്‍ എന്ന സര്‍ക്കാരിന്റെ സാമൂഹ്യ സേവന സൊസൈറ്റിയില്‍ ജോലി ചെയ്തിരുന്ന ആളാണ് രഞ്ജീത്. 


യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണിത്. ഇരയുടെ ജീവിതത്തില്‍ ഈ സംഭവം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. 

സംഭവം നടക്കുമ്പോള്‍ ആ വ്യക്തിക്ക് ഒരു കാമുകി ഉണ്ടായിരുന്നു. വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് പ്രതിയുടെ വിവാഹത്തെയും ബാധിച്ചുവെന്നും കോടതി പറഞ്ഞു.