ലോകത്ത് സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായിട്ടുള്ളത് 430 കോടി പേര്‍ക്ക്

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 3ജിയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഉപകരണങ്ങളുടെ വില കുറയുന്നതും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതയുമാണ് ഉപയോക്താക്കളുടെ എണ്ണം കൂടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്.

author-image
ടെക് ഡസ്ക്
New Update
fdhyrter

ലോകത്തെ ജനങ്ങള്‍ സാങ്കേതികപരമായി പകുതിയായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. സ്മാർട്ഫോണും മൊബൈൽ ഇന്റർനെറ്റും കൂടുതല്‍ പേരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ ഡിവൈഡ് നിലനില്‍ക്കുന്നുണ്ട്. ലോകജനസംഖ്യയുടെ 55 ശതമാനം പേർക്കും നിലവില്‍ സ്മാര്‍ട്ട് ഫോണുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 52 ശതമാനമായിരുന്നു. ലോകത്ത് ആകെയുള്ള മൊബൈൽ ഇന്റർനെറ്റ് വരിക്കാർ 460 കോടിയാണ്.

Advertisment

കഴിഞ്ഞ കൊല്ലം ഇത് 430 കോടിയായിരുന്നു. ഏഷ്യ, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഭൂരിഭാഗം ഉപയോക്താക്കളും 4ജി ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 3ജിയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഉപകരണങ്ങളുടെ വില കുറയുന്നതും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതയുമാണ് ഉപയോക്താക്കളുടെ എണ്ണം കൂടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. 

ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഇവരിൽ ഏകദേശം  60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ ഉപയോക്താക്കളാണെന്നായിരുന്നു അത് ചൂണ്ടിക്കാണിച്ചത്. 

സോഷ്യൽ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് യുവതലമുറയുടെത്.  ഇത് നെഗറ്റീവ് അനുഭവങ്ങൾക്ക് കാരണമാകും. സോഷ്യൽ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്.  

smartphone possesses-4.3-billion-people
Advertisment