Advertisment

ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനാപകടം; 29 മരണം, രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുന്നു

New Update
screenshot-2024-12-29-080019

സോൾ‌: ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചാണ് അപകടം ഉണ്ടായത്.

Advertisment

181 യാത്രക്കാരുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെതകർന്നത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ 29 പേരുടെ മരണം സ്തിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പ്രാദേശിക സമയം രാവിലെ 9 മണിയ്‌ക്കായിരുന്നു അപകടം

Advertisment