സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 179 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജെജു എയര്‍. തായ്ലന്‍ഡില്‍നിന്നും 181 യാത്രക്കാരുമായെത്തിയ മുവാന്‍ വിമാനത്താവളത്തിലെത്തിയ ജെജു എയര്‍ലൈന്‍സിന്റെ ബോയിങ് 737-8 എ എസ് വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നത്.
അപകടം
അപകടത്തില്‍ രണ്ടു പേരെ മാത്രമാണ് വിമാനത്തില്‍ നിന്ന് ജീവനോടെ രക്ഷിക്കാനായത്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്.
ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഞങ്ങളെക്കൊണ്ട് സാധിക്കാവുന്നതെല്ലാം ചെയ്യുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
ജെജു എയര്‍ വെബ്‌സൈറ്റില്‍ പൊതുമാപ്പ് നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.