സൗത്ത്ഹെൻഡ്: ബ്രിട്ടനിൽ യാത്രവിമാനം തകർന്നു. ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനം തകർന്ന് വീണത്. ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാന താവളത്തിൽ ആണ് സംഭവം.
നെതർലാൻഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ച ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന ചെറുവിമാനമാണ് തകർന്ന് വീണത്.
പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അപകടത്ത് രക്ഷാപ്രവർത്തനം നടന്നു വരുകയാണ്.