Advertisment

സ്പെയിനിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു; വ്യാപക നാശനഷ്ടം, ദുരന്തത്തിൽനിന്ന് കരകയറാനാവാതെ വലൻസിയ

New Update
B

വലൻസിയ: സ്പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 95 ആയി. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നുണ്ട്.

Advertisment

ഒട്ടേറെ പേരെ കാണാതായിട്ടുമുണ്ട്. വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ​ചെയ്യുന്നു. സ്പെയിനി​ന്‍റെ കിഴക്കൻ മേഖലയായ വലൻസിയയിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്.

വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവിസുകൾ 15 ദിവസത്തേക്കെങ്കിലും നിർത്തിവച്ചതായി പ്രഖ്യാപിച്ചു. മാഡ്രിഡിനെയും വലൻസിയയെയും ബന്ധിപ്പിക്കുന്ന ട്രാക്കുകൾ കേടുപാടുകളുടെ വ്യാപ്തി കാരണം മൂന്നാഴ്ച വരെ ഉപയോഗശൂന്യമാകുമെന്ന് സ്‌പെയിൻ ഗതാഗത മന്ത്രി ഓസ്‌കാർ പ്യൂന്‍റ പറഞ്ഞു.

ഇതേ റൂട്ടിലെ രണ്ട് തുരങ്കങ്ങളായ ചിവ, ടോറന്‍റ് എന്നിവ തകർന്നു. റെയിൽവേ ട്രാക്കുകൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ട്രാക്കുകളിൽ ലൈനുകളിൽ മൂന്നെണ്ണം അപ്രത്യക്ഷമായി. 80 കിലോമീറ്ററോളം ലൈനുകൾ പൂർണ്ണമായി നശിച്ചു.

 

 

 

Advertisment