ശ്രീലങ്കയിൽ ഇന്ത്യക്കാരനുൾപ്പെടെ ഏഴ് ബുദ്ധസന്യാസിമാർക്ക് ദാരുണാന്ത്യം

വടക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ വന ആശ്രമത്തിൽ കേബിൾ പ്രവർത്തിപ്പിക്കുന്ന റെയിൽ വണ്ടി മറിഞ്ഞ് ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ ഏഴ് ബുദ്ധ സന്യാസിമാർ മരിച്ചതായി പോലീസ്

New Update
cable

ജാഫ്ന: വടക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ വന ആശ്രമത്തിൽ കേബിൾ പ്രവർത്തിപ്പിക്കുന്ന റെയിൽ വണ്ടി മറിഞ്ഞ് ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ ഏഴ് ബുദ്ധ സന്യാസിമാർ മരിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റ് ആറ് പേർക്ക് പരിക്കേറ്റു.

Advertisment

കൊളംബോയിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെ നികവേരതിയയിലെ നാ ഉയാന ആരണ്യ സേനാസനയ ആശ്രമത്തിൽ ബുധനാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.


മരിച്ചവരിൽ ഇന്ത്യ, റഷ്യ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട മറ്റുള്ളവർ ശ്രീലങ്കൻ പൗരന്മാരാണ്. പരിക്കേറ്റ ആറ് സന്യാസിമാരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു.

Advertisment