ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ കേന്ദ്രത്തിന് നേരെ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് ടിവി

ആക്രമണത്തിന് തൊട്ടുമുമ്പ് എവിന്‍ ഡിസ്ട്രിക്റ്റിലെ താമസക്കാര്‍ക്ക് ഇസ്രായേല്‍ സൈന്യം ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.

New Update
Untitled

ടെഹ്റാന്‍: ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.ഐ.ബി പരിസരത്തുണ്ടായ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ രണ്ട് ശക്തമായ സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

Advertisment

ടെഹ്റാനിലെ എവിന്‍ പ്രദേശത്തുള്ള ഐ.ആര്‍.ഐ.ബിയുടെ 'ഗ്ലാസ് ടവര്‍' എന്ന് വിളിക്കപ്പെടുന്ന കെട്ടിടത്തിന് ചുറ്റും പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഐ.ആര്‍.ഐ.ബി മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച ആരംഭിച്ച സംയുക്ത സൈനിക നീക്കത്തില്‍ ഇതിന് മുന്‍പും ഐ.ആര്‍.ഐ.ബി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.


ആക്രമണത്തിന് തൊട്ടുമുമ്പ് എവിന്‍ ഡിസ്ട്രിക്റ്റിലെ താമസക്കാര്‍ക്ക് ഇസ്രായേല്‍ സൈന്യം ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐ.ആര്‍.ഐ.ബി കെട്ടിടങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം ഒഴിവാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെ, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ വ്യോമസേന സ്ഥിരീകരിച്ചു.

Advertisment