ബ്രസീലിൽ ശക്തമായ കാറ്റിൽ 24 മീറ്റർ നീളമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പ്രതിമ തകർന്നു

ശക്തമായ കാറ്റില്‍ പ്രതിമ ചരിഞ്ഞ് വീഴുന്നത് കാണാം. പ്രതിമ തകര്‍ന്നുവീഴുമ്പോള്‍ നിരവധി വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നു.

New Update
Untitled

ബ്രസീലിയ: ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ സുള്‍ മെട്രോപൊളിറ്റന്‍ പ്രദേശത്തിന്റെ ഭാഗമായ പോര്‍ട്ടോ അലെഗ്രെയ്ക്ക് സമീപമുള്ള സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ 24 മീറ്റര്‍ നീളമുള്ള പ്രതിമ ശക്തമായ കാറ്റില്‍ തകര്‍ന്നുവീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisment

ഹവാനിലെ ഒരു റീട്ടെയില്‍ സ്റ്റോറിന് പുറത്തുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.

ശക്തമായ കാറ്റില്‍ പ്രതിമ ചരിഞ്ഞ് വീഴുന്നത് കാണാം. പ്രതിമ തകര്‍ന്നുവീഴുമ്പോള്‍ നിരവധി വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നു.

Advertisment