ധാക്ക: ഇസ്കോണിന് എതിരേ നടപടി കടുപ്പിച്ച് ബംഗ്ളാദേശ്. ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ബംഗ്ളാദേശ് ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂണിറ്റാണ് അക്കൗണ്ട് മരവിപ്പിച്ചത്.
17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ പരിശോധിക്കാനും തീരുമാനമായി.
അതേ സമയം, ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്ററ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്. രാജ്യ വിരുദ്ധ നിയമം ചുമത്തി തിങ്കളാഴ്ചയാണ് ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷിയസ്നെസ് (ഇസ്കോണിലെ) ആത്മീയ നേതാവ് ചിന്‍മയ് കൃഷ്ണ ദാസിനെ ബംഗ്ളാദേശ് പൊലീസ് അറസ്ററ് ചെയ്തത്.