പതിനാലുകാരനായ വിദ്യാര്‍ഥിയുടെ വീട്ടില്‍ രഹസ്യമായെത്തി ലൈംഗിക ബന്ധം; വിവാഹിതയായ അധ്യാപികയ്ക്ക് 50 വര്‍ഷം തടവ്

New Update
V

യുഎസിൽ പതിനാലുകാരനായ വിദ്യാര്‍ഥിയുടെ വീട്ടില്‍ രഹസ്യമായെത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 50 വര്‍ഷം തടവ്. ഹെന്റിക്കോയിലെ ഹംഗറി ക്രീക്ക് മിഡില്‍ സ്‌കൂളിലെ 25കാരിയായ അധ്യാപിക മേഗന്‍ പോളിന്‍ ജോര്‍ദാനാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു.

Advertisment

ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തു, അപക്വമായി പെരുമാറി, അവകാശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് അധ്യാപികയുടെ ഡിഎന്‍എ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.

2022-23 വര്‍ഷത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

 

 

 

Advertisment