ഐസ് തടവിലാക്കിയ ഏഷ്യാക്കാരിൽ ഭൂരിപക്ഷത്തിനും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നു പഠനം

New Update
Gg

അനധികൃതരെന്നു മുദ്ര കുത്തി നാടു കടത്താൻ ട്രംപ് ഭരണകൂടം തടവിലാക്കിയ ഏഷ്യക്കാരിൽ ഭൂരിപക്ഷത്തിനും യാതൊരു ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്നു യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ നടത്തിയ പഠനം വെളിപ്പെടുത്തി. ട്രംപ് ഭരണത്തിൻ കീഴിൽ അത്തരം അറസ്റ്റുകൾ 300% വർധിച്ചു.

Advertisment

'ഐ സി ഇ ഡെടെൻഷൻ ഓഫ് ഏഷ്യൻസ്: ഇന്ക്രീസ്ഡ് നമ്പേഴ്സ് ആൻഡ് ഹാർഡ്ഷിപ്സ് അണ്ടർ ട്രമ്പ് ' പഠനം നടത്തിയ യു സി എൽ എ ഏഷ്യൻ അമേരിക്കൻ സ്റ്റഡി സെന്റർ, യു സി എൽ എ സെന്റ്ർ ഫോർ നെയ്ബർഹുഡ് നോളജ് എന്നിവ നൽകിയ റിപ്പോർട്ടിൽ പറയുന്നത് 2025 ഫെബ്രുവരി മുതൽ ജൂലൈ വരെ 3,705 ഏഷ്യൻ അമേരിക്കക്കാരെ ഐസ് തടവിലാക്കി എന്നാണ്. കോടതിയിൽ വെല്ലുവിളി ഉണ്ടായതിനെ തുടർന്നാവാം ജൂലൈ ആയപ്പോൾ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു. വർഷം തോറും 100,000 പേരെ നാടു കടത്തുമെന്നു ഭരണകൂടം പറഞ്ഞിട്ടുണ്ട്.

"കുറ്റം ചെയ്‌തവരെ ഐസ് അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്‌തിട്ടുണ്ട്," റിപ്പോർട്ടിൽ പറയുന്നു. "എന്നാൽ അതിൽ കൂടുതലായി യാതൊരു കുറ്റവും ചെയ്യാത്തവരെയും അറസ്റ്റ് ചെയ്തു."

അറസ്റ്റ് ചെയ്തവരിൽ 31% പേർ മാത്രമേ ഫെലനി കുറ്റം തെളിഞ്ഞവരുള്ളൂ.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറ്റവുമധികം ചൈനക്കാരും ഇന്ത്യക്കാരുമാണ്.

അറസ്റ്റ് ചെയ്യപ്പെട്ടവരെ വേണ്ടപ്പെട്ടവർക്ക് കണ്ടെത്താൻ കഴിയാത്ത വിധം തടവറകൾ മാറ്റിക്കൊണ്ടിരിക്കുന്നത് മറ്റൊരു പ്രശ്‌നമായി റിപ്പോർട്ട് എടുത്തു കാട്ടുന്നു.

ജൂൺ-ജൂലൈ ആയപ്പോൾ ക്രിമിനൽ കുറ്റം തെളിയിക്കപെട്ടവരേക്കാൾ ഇരട്ടി നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് ഇനിയും കൂടാമെന്നു റിപ്പോർട്ട് പറയുന്നു.

ഏഷ്യാക്കാരെ വ്യാപകമായി ലക്ഷ്യം വയ്ക്കുന്നതിന്റെ ഉദാഹരണമായി ജോർജിയയിൽ ഹ്യൂണ്ടായ് പ്ലാൻ്റിൽ 300 സൗത്ത് കൊറിയക്കാരെ അറസ്റ്റ് ചെയ്തത് എടുത്തു പറയുന്നു. "നിർഭാഗ്യം എന്നു പറയട്ടെ അത്തരം സംഭവങ്ങൾ വർധിച്ചു വരികയേ ഉള്ളൂ."

Advertisment